Business

മൊബൈല്‍ നിര്‍മ്മാണം: ഇന്ത്യ രണ്ടാം സ്ഥാനത്ത്

മൊബൈല്‍ നിര്‍മ്മാണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ചൈന തന്നെയാണ് ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയും ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷനും ചേര്‍ന്നാണ് ഈ വിവരം അറിയിച്ചത്. ഐസിഎയുടെ കണക്കനുസരിച്ച് 2017ല്‍ 11 ദശലക്ഷം യൂണിറ്റ് മൊബൈല്‍ ഫോണുകളാണ് ഇന്ത്യയില്‍ നിര്‍മ്മിച്ചത്. 2014ല്‍ 3 ദശലക്ഷം മൊബൈല്‍ ഫോണുകള്‍ മാത്രമായിരുന്നു ഇന്ത്യയിലെ ഉത്പാദനം.

വിയറ്റ്‌നാമിനെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണമേഘലയില്‍ 2019 ഓടുകൂടി 1.5 ദശലക്ഷം തൊഴിലവസരങ്ങള്‍ കൈവരുമെന്നാണ് ഇലക്ട്രോണിക് മന്ത്രാലയത്തിന്റെ കീഴിലുള്ള ഫാസ്റ്റ് ടാസ്‌ക്ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top