Food

ഇന്ന് ലോക ഇഡ്ഡലി ദിനം

പ്രിയ ആനന്ദ്‌

മൃദുവായ ഇഡ്ഡലിയും ചൂട് ചമ്മന്തിയും ആവി പറക്കുന്ന സാമ്പാറും ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറൂം. മനസ്സും വയറും നിറഞ്ഞ് നമ്മള്‍ കഴിക്കുന്ന ഇഡ്ഡലിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. എന്താണെന്നല്ലേ… ഇഡ്ഡലിക്കുമുണ്ട് ഒരു പ്രത്യേക ദിനം. മാര്‍ച്ച് 30 ലോക ഇഡ്ഡലി ദിനമായി ആഘോഷിക്കുകയാണ് ഇഡ്ഡലിപ്രിയര്‍.

ഉന്നത പോഷകാഹാരങ്ങളുടെ പട്ടികയില്‍ ആണ് ഇഡ്ഡലിയെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇഷ്ടവിഭവങ്ങള്‍ക്കായി ഓരോ ദിനം മാറ്റിവെച്ച് ആഘോഷിക്കാറുണ്ട്. ഇതില്‍ നിന്നാണ് ഇഡ്ഡലിയ്ക്കായി ഒരു ദിനം പിറന്നത്. ഇന്ത്യയില്‍ ദക്ഷിണേന്ത്യക്കാര്‍ക്കാണ് പോഷക സമ്പുഷ്ടവും സ്വാദിഷ്ടവുമായ ഇഡ്ഡലി ഏറ്റവും പ്രിയം. ശ്രീലങ്ക, ബര്‍മ്മ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഇഡ്ഡലി പ്രിയപ്പെട്ടത് തന്നെ.

ഇഡ്ഡലി ഉണ്ടായതിനെക്കുറിച്ച് നിരവധി കഥകളാണ് പരക്കുന്നത്. ഇന്തോനേഷ്യയുടെ പ്രിയ ഭക്ഷണവിഭവമായിരുന്നു ‘കേട്‌ലി’. ഒരിക്കല്‍ ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ തേടി തെക്കേ ഇന്ത്യയില്‍ വന്നു. കൂടെ ‘കേട്‌ലി’ പാചകക്കാരുമുണ്ടായിരുന്നു. ആ വിദേശി ഭക്ഷണം നാട്ടില്‍ അങ്ങനെ ഹിറ്റായി. അതിന്റെ രസക്കൂട്ടുകള്‍ മനസ്സിലാക്കി നമ്മുടെ പാചകക്കാര്‍ ഒരു ഇന്ത്യന്‍ ഇഡ്ഡലിക്ക് രൂപം കൊടുത്തു.

ഒരു ഇഡ്ഡലിയില്‍ വെറും 65 കലോറി ആണുള്ളത്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എല്ലാം അടങ്ങിയിരിക്കുന്നു. അതുപോലെ പല വ്യത്യസ്ത തരത്തിലുള്ള ഇഡ്ഡലി ഇന്ന് ഉണ്ടാക്കുന്നുണ്ട്. ഗോതമ്പ് ഇഡ്ഡലി, റാഗ്ഗി ഇഡ്ഡലി, വെജിറ്റബിള്‍ ഇഡ്ഡലി അതുപോലെ ഓരോ ദേശങ്ങളുടെ പേരിലറിയപ്പെടുന്ന രാമശ്ശേരി ഇഡ്ഡലി കാഞ്ചിപുരം ഇഡ്ഡലി, മധുരൈ ഇഡ്ഡലി അങ്ങനെപോകുന്നു ഇഡ്ഡലിയുടെ പെരുമ. തമിഴ്‌നാട്ടില്‍ ഒരുകാലത്ത് നടി ഖുശ്ബുവിന്റെ പേരിലും ഇഡ്ഡലിയുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top