ഓഹരിവിപണിയില്‍ ഇന്ന് വിലയിടിവിന്റെ മോശം പ്രകടനമായിരുന്നു. മുംബൈ വിലസൂചിക 205 പോയിന്റിടിഞ്ഞ് 32,968ലാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണിയിലെ തളര്‍ച്ച ഇന്ത്യന്‍ വിപണിയിലും പ്രതികൂലമായി ബാധിച്ചു. മെറ്റല്‍, പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ 1.3 ശതമാനം വരെ വിലക്കുറവ് രേഖപ്പെടുത്തി.
ദേശീയ വിലസൂചിക നിഫ്റ്റി 70 പോയിന്റ് നഷ്ടത്തില്‍ 10,113 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. ഐഡിഐ ബാങ്കിന്റെ 772 കോടി രൂപയുടെ വായ്പാ തട്ടിപ്പ് വാര്‍ത്ത പുറത്ത് വന്നതോടെ ബാങ്കിന്റെ ഓഹരികള്‍ 2.9 ശതമാനം വിലയിടിവ് രേഖപ്പെടുത്തി. 2017-’18 സാമ്പത്തിക വര്‍ഷത്തെ അവസാന ട്രേഡിങ് ദിവസമായിരുന്നു ഇന്ന്. നാളെയും മറ്റന്നാളും ഓഹരിവിപണിയ്ക്ക് അവധിയാണ്.