തയ്യാറാക്കിയത് : പ്രിയ ആനന്ദ്
ഗൃഹനാഥ. മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ കുക്കറി ഷോ ചെയ്യുന്നു. പരമ്പരാഗത സസ്യാഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നത്.
ആവശ്യമുള്ള ചേരുവകള്‍
- പുട്ടുപൊടി ; കപ്പ്
- തേങ്ങ : കാല് കപ്പ്
- ജീരകം : ഒരു സ്പൂണ്‍
- വെളിച്ചെണ്ണ : രണ്ടു സ്പൂണ്‍
- വെള്ളം : മൂന്ന് കപ്പ്
- ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള കടായി പാത്രത്തില്‍ മൂന്ന് കപ്പ് വെള്ളം ചുടാക്കുക. വെള്ളം തിളക്കുമ്പോള്‍ ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക. അതിലേക്ക് പുട്ടുപൊടി കുറേശ്ശെയായി ചേര്‍ത്തിളക്കുക.
കുഴഞ്ഞ് കട്ടിയാകുമ്പോള്‍ തേങ്ങയും ജീരകവും ചേര്‍ക്കുക. തണുത്തതിന് ശേഷം മീഡിയം വലിപ്പത്തിലുള്ള ഉരുളകളാക്കുക.
ഇഡ്ലി കുക്കറില്‍ വച്ച് പുഴുങ്ങിയെടുക്കുക. ചൂടാറുംമുമ്പേ വിളമ്പാം. തയ്യാറാക്കാന്‍ എളുപ്പമുള്ളതും വളരെ കുറച്ചുമാത്രം എണ്ണ ഉപയോഗിക്കുന്ന ഹെല്‍ത്തി ഭക്ഷണമാണിത്.