ന്യൂഡല്‍ഹി: കീഴാറ്റൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് 12ന് തുടങ്ങിയ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു നിന്നു. പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, കെ.കെ.രാഗേഷ് എംപി എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ കൂടിക്കാഴ്ച കഴിഞ്ഞ പുറത്തിറങ്ങിയ മുഖ്യമന്ത്രി ഒന്നും പറയാന്‍ തയാറായില്ല. ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെ എകെജി സെന്ററിലേക്ക് പോയി.