ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയെ സന്ദര്‍ശിച്ചു. പാലായിലെ വസതിയിലെത്തിയാണ് വിജയകുമാര്‍ മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദര്‍ശനം സ്വാഭാവികമാണെന്നും പിന്തുണ സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും മാണി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി പിന്തുണ തേടി എത്തിയതില്‍ സന്തോഷമുണ്ട്. ഏത് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് പാര്‍ട്ടിയാണെന്നും മാണി പറഞ്ഞു. മാണിയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി വിജയകുമാറും കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിച്ചു. മാണി തെരഞ്ഞെടുപ്പ് വിജയം ആശംസിച്ചതായും വിജയകുമാര്‍ പറഞ്ഞു.
കെഎം മാണിയുടെ പിന്തുണ തേടി ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍
By
March 28, 2018 6:56 am