Home app

മലപ്പുറത്ത് സ്‌ഫോടകവസ്തുക്കള്‍ പിടികൂടി

മലപ്പുറം കൊണ്ടോട്ടിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടകവസ്തുക്കള്‍ പിടികൂടി. ജലാറ്റിന്‍ സ്റ്റിക് അടക്കമുള്ള സ്‌ഫോടകവസ്തുക്കളാണു പിടികൂടിയത്. ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്‌ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്നതാണ് ഈ സ്‌ഫോടകവസ്തുക്കള്‍ എന്നാണ് പോലീസിന്റെ നിഗമനം. രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. മോങ്ങത്തെ ഒരു ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്നു സ്‌ഫോടകവസ്തുക്കള്‍. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗോഡൗണില്‍നിന്ന് വലിയ തോതിലുള്ള സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top