മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയത് സംബന്ധിച്ച വിവാദത്തില്‍ മുന്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനെ ഒരു വര്‍ഷത്തേക്ക് വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിവാദത്തില്‍ പങ്കാളിയായ ഡേവിഡ് വാര്‍ണറിനും ഒരു വര്‍ഷത്തേക്ക് വിലക്ക് വന്നേക്കും. ഓസ്ട്രേലിയന്‍ കോച്ച് ലേമാന്റെയും അറിവോടെയാണ് കൃത്രിമം നടന്നതെന്ന വസ്തുത പുറത്തുവന്നതോടെ പരിശീലക സ്ഥാനം ലേമാന് രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാറും വിവാദത്തില്‍പ്പെട്ട താരങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ നേരിട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ സ്മിത്ത് ക്യാപ്റ്റന്‍ സ്ഥാനവും വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചിരുന്നു.