Business

ഫ്‌ളാഷ് സെയിലില്‍ നിങ്ങള്‍ക്കു മാത്രം ഫോണ്‍ ലഭിക്കുന്നില്ലെ! വിഷമിക്കേണ്ട.. ഇതാ ഒരു എളുപ്പവഴി

കാലങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാനെന്റെ പഴയ ഫോണ്‍ മാറ്റി പുത്തനൊരെണ്ണം വാങ്ങാന്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ പഴക്കമുളള എന്റെ സന്തതസഹചാരി ഇതിനോടകം നന്നെ തളര്‍ന്നിരുന്നു.. പിന്നെ അന്വേഷണമായി.. പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞെങ്കിലും നമ്മടെ കൊക്കിലൊതുങ്ങുന്ന എന്നാല്‍ മികച്ച സൗകര്യങ്ങളുളള ഒരു സ്മാര്‍ട്ട് ഫോണ്‍ തന്നെ തിരഞ്ഞെടുത്തു!

അങ്ങനെ ഫോണ്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പിംങ് സൈറ്റില്‍ കയറിയപ്പോള്‍ വില്‍പ്പന ഫ്‌ളാഷ് സെയിലായി(നിശ്ചിത ദിവസം കുറച്ച് സമയത്തേക്ക് മാത്രമുളള വില്‍പ്പന) മാത്രമെ ഉളളത്രെ. ആഗ്രഹിച്ചിരുന്ന് ഫോണ്‍ വാങ്ങാന്‍ പോയ എനിക്ക് തെല്ലു നിരാശയായെങ്കിലും മൂന്ന് ദിവസം പിന്നെയും ക്ഷമയോടെ കാത്തിരുന്നു.

അങ്ങനെ ആ ശുഭമുഹൂര്‍ത്തം വന്നെത്തി.

വില്‍പ്പന തുടങ്ങുന്നതിന് പത്ത് മിനുട്ട് മുമ്പ് തന്നെ എന്റെ പേമന്റ് കാര്‍ഡുമായി ഞാന്‍ റെഡി. കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ സൈറ്റില്‍ വില്‍പ്പന ആരംഭിച്ചു.

15 മിനുട്ട് വില്‍പ്പന നീണ്ടുനില്‍ക്കുമെന്ന് അറിയാവുന്നതിനാല്‍ ഫോണ്‍ കാര്‍ട്ടില്‍ ആഡ് ചെയ്ത് സാവകാശം വാങ്ങാനായിരുന്നു എന്റെ പരിപാടി.

പക്ഷെ അഞ്ച് മിനുട്ട് തികഞ്ഞില്ല.. ഫോണ്‍ ഔട്ട് ഓഫ് സ്റ്റോക്ക് !

അഡ്രസും പേമന്റും നടത്താന്‍ സാവകാശം കിട്ടുന്നതിനു മുമ്പെ മുഴുവന്‍ ഫോണും വിറ്റുപോയി.. പുതിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിച്ചിരുന്ന എനിക്കുണ്ടായ നിരാശ പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു.

മുകളില്‍ പറഞ്ഞയാള്‍ ഒരു പക്ഷെ നിങ്ങളായിരിക്കും. അല്ലെങ്കില്‍ ഭാവിയില്‍ ഫോണ്‍ വാങ്ങിക്കാന്‍ പദ്ധതിയുണ്ടോ..!ഫ്‌ളാഷ് സെയിലില്‍ എളുപ്പത്തില്‍ ഫോണ്‍ വാങ്ങിക്കാനുളള ചില എളുപ്പവഴികള്‍ പറഞ്ഞുതരാം..

1. വില്‍പ്പന ആരംഭിക്കുന്നതിനു മുമ്പ് തന്നെ പേരും അഡ്രസും നല്‍കി രജിസ്റ്റര്‍ ചെയ്യുക.

2. കാര്‍ഡ് വഴി പേമന്റ് നടത്താന്‍ ആദ്യം തന്നെ കാര്‍ഡ് ഡീറ്റെയ്ല്‍സ് നല്‍കുക.

3. ഓട്ടോ ബൈ എക്‌സ്റ്റന്‍ഷന്‍(auto buy extension) ആഡ് ചെയ്യുക.

എന്താണ് ഓട്ടോ ബൈ എക്‌സ്റ്റന്‍ഷന്‍; ഫ്‌ളാഷ് സെയില്‍ നടക്കുമ്പോള്‍ ഈ എക്‌സ്‌റ്റെന്‍ഷന്‍ ഓട്ടോമാറ്റിക്കായി ഫോണ്‍ നമ്മുടെ കാര്‍ട്ടിലേക്ക് ആഡ് ചെയ്തുകൊളളും. അഡ്രസും മറ്റ് വിവരങ്ങളും നേരത്തെ നല്‍കിയതുകൊണ്ട് പേമന്റ് മാത്രം നടത്തിയാല്‍ മതി. ആഗ്രഹിച്ച ഫോണ്‍ മിനുട്ടുകള്‍ക്കുളളില്‍ നമുക്ക് സ്വന്തം.

ഗൂഗിള്‍ വെബ്‌സ്‌റ്റോറില്‍ മികച്ച രണ്ട് ഓട്ടോ ബൈ എക്‌സ്റ്റന്‍ഷനുകള്‍ ലഭ്യമാണ്.

amazon auto buy
flash sale auto buy

നല്ല ഡിമാന്‍ഡുളളതുകൊണ്ടും ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനുമാണ് ഷവോമി അടക്കമുളള ചില മുന്‍നിര ബ്രാന്‍ഡുകള്‍ ഫ്‌ളാഷ് സെയില്‍ നടത്തുന്നത്. നിരവധി ആവശ്യക്കാരുളളതുകൊണ്ടു തന്നെ അതിവേഗം സ്‌റ്റോക്ക് തീര്‍ന്നേക്കാം. എന്നാല്‍ ഫ്‌ളാഷ് സെയിലില്‍ മുകളില്‍ പറഞ്ഞ രീതി പിന്തുടര്‍ന്നാല്‍ എളുപ്പത്തില്‍ നിങ്ങളുടെ ഇഷ്ടഫോണ്‍ സ്വന്തമാക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top