Business

ഓഹരി വിപണി ; തിങ്കളാഴ്ച നല്ല ദിവസം

ഓഹരി വിപണിക്ക് തിങ്കളാഴ്ച നല്ല ദിവസം. ഏഷ്യന്‍ വിപണി ഗ്ലോബല്‍ ട്രേഡ് വാറിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിട്ടപ്പോഴും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്കുകളായ യെസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ക്ക് വില കൂടി.

അമേരിക്കയും ചൈനയും തമ്മിലുള്ള ട്രേഡ് വാറിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയിലും , ഏഷ്യന്‍ വിപണിയിലും വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടു. എന്നിരുന്നാലും ഇന്ത്യന്‍ ഓഹരി വിപണി ഈ സമ്മര്‍ദത്തെ അതിജീവിച്ച് ഇന്ന് നേട്ടം കൊയ്തു.

മുംബൈ വിലസൂചിക 470 പോയിന്റ് നേട്ടത്തില്‍ 33066ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 132 പോയിന്റ് വര്‍ധിപ്പിച്ച് 10130ലാണ് ക്ലോസ് ചെയ്തത്. ഈ ആഴ്ചയില്‍ ഓഹരി വിപണി ബുധനാഴ്ച വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. മഹാവീര്‍ ജയന്തി പ്രമാണിച്ച് വ്യാഴാഴ്ചയും ദുഖവെള്ളിയായ പിറ്റേന്നും വിപണി അവധിയാണ്.

തിരുത്തലിന് വിധേയമായിക്കൊണ്ടിരിക്കുന്ന വിപണി ഏത് ദിശയില്‍ ചലിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. വില സൂചികകളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടായ ഇടിവ് 10 ശതമാനത്തിലേറെയാണെന്നത് നിക്ഷേപകരെ അസ്വസ്ഥരാക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top