Home app

പാരച്യൂട്ട് തുറന്നില്ല; പരിശീലനത്തിനിടെ കമാന്‍ഡോ വീണ് മരിച്ചു

ദില്ലി: പരിശീലനത്തിനിടെ പാരാകമാന്‍ഡോ വിമാനത്തില്‍നിന്ന് വീണുമരിച്ച സംഭത്തില്‍ അന്വേഷണം. ലാന്‍സ് നായിക് സുനില്‍കുമാറാണ്(27) 23ന് ആഗ്രയില്‍നടന്ന പരിശീലനത്തിനിടെ മരണപ്പെട്ടത്. അപകടം സംബന്ധിച്ച് വ്യോമസേനയും കരസേനയും സംയുക്തമായി അന്വേഷിക്കും.

സുനില്‍ കുമാര്‍ വിമാനത്തില്‍നിന്ന് ചാടിയപ്പോള്‍ പാരച്യൂട്ട് പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. പാരച്യൂട്ട് തുറക്കാതിരുന്നതോടെ സുനില്‍ കുമാര്‍ താഴെവീണ് മരിക്കുകയുമായിരുന്നു. തലയ്ക്കാണ് മാരകമായി പരിക്കേറ്റത്. ഹിമാചല്‍ പ്രദേശിലെ നഹാനില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സൈനികവിഭാഗത്തിലെ അംഗമായിരുന്നു സുനില്‍ കുമാര്‍.

അതേസമയം സുനില്‍കുമാര്‍ പാരാ ജംപിങ്ങില്‍ വിദഗ്ധനായിരുന്നുവെന്ന് സൈനികവക്താവ് വിങ് കമാന്‍ഡര്‍ അരവിന്ദ് സിന്‍ഹ പറഞ്ഞു. ഇതിനുമുമ്പ് അറുപതിലധികം ചാട്ടം അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ഥകാരണം അന്വേഷണത്തിലൂടെ കണ്ടെത്താനാവുമെന്നും അദ്ദേഹം പ്രത്യാശ പര്കടിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top