Home app

പെട്രോള്‍ പമ്പുകളില്‍ സമരം തുടങ്ങി; ഇന്ന് ഉച്ചവരെ അടച്ചിടും

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് ആഹ്വാനം ചെയ്ത സമരം തുടങ്ങി. രാവിലെ ആറുമുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് സമരം.

കണ്ണൂര്‍, മലപ്പുറം ജില്ലകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. രാത്രികാലങ്ങളിലും മറ്റും പമ്പുകള്‍ക്ക് നേരെ അക്രമമുണ്ടാകുന്നത് പലതവണ പരാതിപ്പെട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗൗരവമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് സമരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top