Business

സ്വര്‍ണ വില തിളങ്ങി മുന്നേറും

സ്വര്‍ണം വാങ്ങുന്നില്ലെങ്കിലും പത്രം വരുമ്പോള്‍ തന്നെ സ്വര്‍ണത്തിന്റെ വില നോക്കി വെക്കുന്ന ശരാശരി മലയാളി സ്ത്രീകള്‍ കഴിഞ്ഞവാരം ഒന്നമ്പരന്ന് കാണും. നാളുകള്‍ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങിയിരിക്കുന്നു.
കേരളത്തില്‍ ശനിയാഴ്ച പവന്‍വില 80 രൂപ വര്‍ധനവോടെ 22,840 രൂപയിലെത്തി. നോട്ട് നിരോധനത്തിന് ശേഷം തിളക്കമില്ലാതിരുന്ന സ്വര്‍ണ വിപണി കഴിഞ്ഞ 5 ദിവസം കൊണ്ട് 400 രൂപയാണ് പവന് വര്‍ധനവ്  രേഖപ്പെടുത്തിയത്.
പ്രധാനമായും രണ്ട് കാരണങ്ങളാണ് സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ കാരണമാവുന്നത്.

ലോകത്തില രണ്ട് ശക്തികളായ ചൈനയും അമേരിക്കയും ഇപ്പോള്‍ നടപ്പാക്കി വരുന്ന ഇറക്കുമതി നയങ്ങള്‍ പിന്തുടര്‍ന്നാല്‍ അത് സമ്പദ് മേഖലയെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. മാത്രമല്ല ആഗോള ഓഹരി വിപണികളിലും ഓഹരികള്‍ക്ക് വിലയിടിവാണ് രേഖപ്പെടുത്തുന്നത്. അത്തരത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇനിയും വര്‍ധിക്കാനാണ് സാധ്യത. ക്രൈസ്തവരുടെ നൊയമ്പ് കാലം കഴിയുന്നതോടെ വിവാഹ സീസണ്‍ ആരംഭിക്കുമെന്നതിനാല്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് കേരളത്തില്‍ വര്‍ധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top