Home app

കീഴാറ്റൂരില്‍ സിപിഎം-വയല്‍കിളി പോര് മുറുകുന്നു

തളിപ്പറമ്പ്: കീഴാറ്റൂരില്‍ സിപിഎം-വയല്‍കിളി പോര് മുറുകുന്നു. കീഴാറ്റൂരില്‍ അഗ്നിക്കിരയാക്കിയ സമരപ്പന്തല്‍ ബഹുജന പിന്തുണയോടെ വയല്‍ക്കിളികള്‍ ഇന്ന് വീണ്ടുമുയര്‍ത്തും. കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമരസമിതിയുടെ നേതൃത്വത്തില്‍ വയല്‍ കിളികള്‍ക്ക് പിന്തുണയറിയിച്ച് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് നടക്കുന്ന മാര്‍ച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനാണ് ഉദ്ഘാടനം ചെയ്യുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്ത്തകരും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അണിചേരുന്ന മാര്‍ച്ചില്‍ മുന്‍നിര നക്‌സല്‍, മാവോയിസ്റ്റ് സംഘടനകളും പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഭൂവുടമകളുടെ സമ്മതപത്രം പ്ലക്കാര്‍ഡുകളാക്കി കീഴാറ്റൂര്‍ വയലില്‍ കൊടിനാട്ടിയാണ് സിപിഎം വയല്‍ക്കിളികളെ നേരിടുന്നത്. സിപിഎമ്മിന്റെ നാടുകാക്കല്‍ സമരവും ശക്തമാക്കാനാണ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top