Home app

ജയിലിലുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് മുഖ്യമന്ത്രി

ജയിലിനകത്തുള്ളവരില്‍ എല്ലാവര്‍ക്കും ക്രിമിനല്‍ സ്വഭാവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിക്കല്‍ അവര്‍ ചെയ്തുപോയ തെറ്റില്‍ നിന്നും രിയായ പാതയിലേക്ക് തിരികെ കൊണ്ടു വരാനാണ് ശ്രമിക്കേണ്ടത്. അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്. അതേസമയം അന്തേവാസികള്‍ക്ക് ഉദ്യോഗസ്ഥര്‍ തെറ്റായി ഒന്നും ചെയ്തുകൊടുക്കുകയുമരുത്. കൂടാതെ ജയിലിലുള്ളവരോടു സഹാനുഭൂതി വേണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തനു മാനണ്ഡങ്ങള്‍ മറികടന്നു ശിക്ഷാ ഇളവു നല്‍കാന്‍ സര്‍ക്കാര്‍ നീക്കമുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണു മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടേ ആരെയും വിട്ടയയ്ക്കുവെന്നും 70 വയസ്സു കഴിഞ്ഞവരെ മോചിപ്പിക്കണമെന്നു ജയില്‍ ചട്ടപരിഷ്‌കരണ കമ്മിഷന്റെ നിര്‍ദേശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയുള്‍പ്പെടെ കുഞ്ഞനന്തനെ മോചിപ്പിക്കുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top