Home app

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

കൂത്തുപറമ്പ്: കോട്ടയംപൊയിലില്‍ വൈക്കോല്‍ ലോറിക്കു പിന്നില്‍ കാറിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാര്‍ യാത്രികരായ മനോരമ ന്യൂസിലെ അസോസിയേറ്റ് ന്യൂസ് പ്രൊഡ്യൂസറും കണ്ണൂര്‍ മുഴക്കുന്ന് സ്വദേശിയുമായ വിവേക് മുഴക്കുന്ന് (40), ഭാര്യ ശ്വേത (35), മകന്‍ ആദിദേവ് (നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ലോറി ക്ലീനറും കര്‍ണാടക സ്വദേശിയായ മണിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രികരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറോടെ കോട്ടയംപൊയിലിനടുത്ത് ഏഴാംമൈലിലായിരുന്നു അപകടം. ജോലിസ്ഥലമായ അരൂരില്‍നിന്നും മുഴക്കുന്നിലേക്ക് വരുംവഴിയാണ് അപകടമുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top