മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി നീരവ് മോദിയുടെ വസതിയില്‍ നടത്തിയ സിബിഐ റെയ്ഡില്‍ കണ്ടെത്തിയത് കോടികള്‍ വിലമതിക്കുന്ന ആഡംബര വസ്തുക്കള്‍. 10 കോടി രൂപ വിലവരുന്ന മോതിരവും 1.40 കോടി രൂപ വിലമതിക്കുന്ന വാച്ചും ഇതിലുള്‍പ്പെടുന്നു.
വറോളിയിലെ ആഡംബര വസതിയായ സമുദ്രമഹലില്‍ ആദായനികുതിവകുപ്പും സിബിഐയും സംയുക്തമായാണ് പരിശോധന നടത്തിയത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന പുരാതന ആഭരണങ്ങളുടെയും പെയിന്റിങ്ങുകളുടെയും വന്‍ ശേഖരമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. അമ്പതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകള്‍ പരിശോധനയില്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍