Home app

കെജ്രിവാളിന് ആശ്വാസം; എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി പുനപരിശോധിക്കും

ഇരട്ട പദവിയുടെ പേരില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെടുത്തത്. ഇരട്ട പദവിയുമായി ബന്ധപ്പെട്ട പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു.

എംഎല്‍എ സ്ഥാനത്തിന് പുറമെ പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനവും എഎപി സര്‍ക്കാര്‍ നല്‍കിയിരുന്നു. എംഎല്‍എ ആയിരിക്കെ പ്രതിഫലം പറ്റുന്ന മററ് സര്‍ക്കാര്ഡ സ്ഥാനങ്ങള്‍ വഹിക്കാന്‍ പാടില്ലെന്നിരിക്കെയായിരുന്നു ഇത്. എന്നാല്‍ പാര്‌ലമെന്ററി സെക്രട്ടറി പദവി ആദായകരമായ പദവി അല്ലെന്നാക്കിക്കൊണ്ടു നിയമസഭ ബില് പാസാക്കി. പക്ഷേ രാഷ്ട്രപതി ആ ബില്ലിന് അംഗീകാരം നിഷേധിച്ചു. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 20 എംഎല്‍എമാരെ അയോഗ്യരാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top