Automotive

ഇനി ഇലക്ട്രിക് കാറുകളുടെ കാലം

ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടി നടക്കുന്ന ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ ചിറകുവിരിച്ച് പറക്കാനെന്ന മട്ടില്‍ വിരാജിക്കുന്ന നീല ബി.എം.ഡബ്ല്യൂ കാര്‍ കൗതുകപൂര്‍വമാണ് പ്രതിനിധികള്‍ നോക്കിക്കാണുന്നത്. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഈ കാര്‍ വരാനിരിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് കാറുകളുടെ വഴികാട്ടിയാണ്. മൂന്ന് കോടി രൂപ ഇപ്പോള്‍ വില വരുന്ന ഈ കാര്‍ ഭാവിയില്‍ കൊക്കിലൊതുങ്ങുന്ന വിലയില്‍ വാങ്ങാനാവും.

 

2020ല്‍ നിരത്തുകളില്‍ വാണിജ്യമായി  ഓടിത്തുടങ്ങുന്ന ഇലക്ട്രിക് കാറുകളുടെ ഡിമാന്റ് കണക്കിലെടുത്ത് ഒരുമുഴം മുമ്പേ തന്നെ സംസ്ഥാന ഐടി മിഷന്‍ ഹൈബ്രിഡ് ഇലക്ട്രിക് കാറുകളുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നുവെന്ന് ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു.

ഹൈബ്രിഡ് കാറുകള്‍ , ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ അനുബന്ധ സേവനങ്ങള്‍ എന്നിവയെ സംബന്ധിച്ച പ്രാരംഭ പഠനങ്ങളും , പ്രായോഗിക നടപടികളും സംസ്ഥാന ഐടി മിഷന്‍ പോളിസി അനുസരിച്ച് മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് ഐടി സെക്രട്ടറി കേരള വിഷനോട് പറഞ്ഞു. വാഹന നിര്‍മാണ മേഖലയില്‍ ഇലക്ട്രിക് ഹൈബ്രിഡ് കാറുകളുടെ അമ്പരപ്പിക്കുന്ന മാറ്റങ്ങളുമായിരിക്കും രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇനി കാണാനിരിക്കുന്നത്. പ്രവര്‍ത്തന ചെലവിലെ കുറവും മലിനീകരണം ഇല്ലെന്നതും ഇലക്ട്രിക് കാറുകളുടെ പ്രചാരം വര്‍ധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top