Home app

സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ കല്ലേറ്

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ ബൈപ്പാസ് റോഡിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ കല്ലേറ്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം വീടിനുനേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.

ദേശീയ പാത ബൈപ്പാസ് നിര്‍മ്മാണത്തിനായി വയല്‍ നികത്തുന്നതിനെതിരെയാണ് കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ സമരം ചെയ്യുന്നത്. വയലിന് നടുവില്‍ നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡില്‍ സമരക്കാര്‍ രാപ്പകല്‍ സമരം നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ദേശീയപാതയ്ക്കായി സ്ഥലം അളക്കാന്‍ എത്തിയവര്‍ സമരക്കാരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തൊട്ടുപിന്നാലെ ഒരുസംഘം സമരപന്തലിന് തീയിടുകയും ചെയ്തു.

ഹൈവേ ഒഴിവാക്കി വയലിലൂടെ റോഡ് നിര്‍മ്മിക്കുന്നതിന് പിന്നില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണെന്നാണ് വയല്‍ക്കിളികളുടെ പ്രധാന ആരോപണം. റോഡിനായി വയല്‍ വിട്ടുനല്‍കാന്‍ ഇവര്‍ തയ്യാറുമല്ല. തളിപ്പറമ്പ് നഗരത്തില്‍ റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് ബൈപ്പാസ് നിര്‍മിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top