യൂബറിന്റെ സ്വയം നിയന്ത്രിത പരീക്ഷണ വാഹനം ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. യുഎസിലെ ടെംപെയിലാണ് അപകടം. സ്വയം നിയന്ത്രിത വാഹനം അപകടത്തില്‍പ്പെട്ട് ആദ്യമായാണ് ഒരാള്‍ മരിക്കുന്നത്. റോഡ് മുറിച്ചുകടക്കവെയാണ് സ്ത്രീ വാഹനമിടിച്ചു മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.സ്വയം നിയന്ത്രിത മോഡില്‍ ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ വാഹനത്തില്‍ ഡ്രൈവറുണ്ടായിരുന്നു. എന്നാല്‍ മറ്റു യാത്രക്കാരുണ്ടായിരുന്നില്ല. അതേസമയം അപകടത്തെ തുടര്‍ന്ന് യൂബര്‍ സ്വയംനിയന്ത്രിത വാഹനത്തിന്റെ ഓട്ടം താത്കാലികമായി നിര്‍ത്തിവച്ചു. ടൊറന്റോ, സാന്‍ഫ്രാന്‍സിസ്കോ, പിറ്റ്സ്ബര്‍ഗ്, ടെംപെ എന്നിവിടങ്ങളിലെ പരീക്ഷണമാണ് നിര്‍ത്തിവച്ചത്.
യൂബറിന്റെ സ്വയം നിയന്ത്രിത പരീക്ഷണ വാഹനമിടിച്ച് വഴിയാത്രക്കാരി മരിച്ചു
By
March 20, 2018 9:52 am