Football

ബംഗളൂരുവിന് കന്നിക്കീരിടമില്ല, കപ്പില്‍ മുത്തമിട്ട് ചെന്നൈയിന്‍ എഫ്‌സി

ബംഗളൂരുവിനെ കീഴടക്കി ചെന്നൈയിന്‍ എഫ്‌സി വീണ്ടും ഐഎസ്എല്‍ ചാന്പ്യന്മാര്‍. ആവേശോജ്വല പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ചെന്നൈയുടെ വിജയം. കപ്പടിച്ചതിനൊപ്പം ബംഗളൂരുവിനെ അവരുടെ മണ്ണില്‍ കീഴടക്കിയെന്ന സവിശേഷതയുമുണ്ട്്. ചെന്നൈയിന്റെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്. മെയില്‍സണ് ആല്‍വസിന്റെ ഇരട്ട ഗോളാണ് ചെന്നൈയിനെ വിജയത്തിലെത്തിച്ചത്.

അത്യന്തം ആവേശകരമായ മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ ആദ്യ ഗോള്‍ ബാംഗ്ലൂരിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ചെന്നൈ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ചെന്നൈയിനുവേണ്ടി മെയില്‍സണ് ആല്‍വസ്(17, 45ാം മിനിറ്റുകള്‍), റാഫേല്‍ അഗസ്റ്റോ (67ാം മിനിറ്റ്) എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ബംഗളൂരുവിനു വേണ്ടി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി (ഒന്പതാം മിനിറ്റ്), മിക്കു(90+2ാം മിനിറ്റ്)എന്നിവര്‍ ലക്ഷ്യം കണ്ടു. അവസാന നിമിഷത്തിലെ ഗോള്‍ ബംഗ്ലൂര്‍ ആരാധകരെ ഇളക്കിമറിച്ചെങ്കിലും വിജയത്തിലെത്താനായില്ല. ഇതോടെ കന്നി ഐഎസ്എലില്‍ത്തന്നെ കിരീടം നേടാമെന്ന ബംഗളൂരുവിന്റെ മോഹത്തിനാണ് തിരിച്ചടിയായത്. അതോടൊപ്പം സ്വന്തം മണ്ണില്‍ ഫൈനല്‍ കളിച്ച ടീം ഇതുവരെ ഐഎസ്എല്‍ കിരീടം നേടിയിട്ടില്ല എന്ന ചരിത്രം ബംഗളൂരുവിലും മാറ്റമില്ലാതെ തുടര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top