Home app

ഡി സിനിമാസ് ഭൂമിവിവാദത്തില്‍ നടന്‍ ദിലീപിന് തിരിച്ചടി

തൃശൂര്‍: ഡി സിനിമാസ് ഭൂമിവിവാദത്തില്‍ നടന്‍ ദിലീപിന് കോടതിയില്‍ തിരിച്ചടി. ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. ചാലക്കുടിയിലുള്ള പുറമ്പോക്ക് ഭൂമി ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയേറിയെന്നും ഭൂമിയിടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് നടപടി. കേസെടുത്ത് അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.

വിഷയത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കണമെന്ന് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. മുന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ്.ജയക്കെതിരെയും അന്വേഷണം നടത്തണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാ ഭരണകൂടവും കളക്ടറും നടത്തിയ അന്വേഷണത്തിലും ക്രമക്കേട് കണ്ടെത്താനായിരുന്നില്ല. ഹര്‍ജിയില്‍ വിജിലന്‍സ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തി ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതി തള്ളിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top