Home app

അവസാനശ്വാസം വരെ കോണ്‍ഗ്രസില്‍ തുടരുമെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: അവസാനയാളും പോയാലും താന്‍ കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്ന് കെ സുധാകരന്‍. ബിജെപിയിലേക്ക് താന്‍ ചേക്കേറാന്‍ പോകുന്നുവെന്ന സിപിഎം പ്രചരണം തട്ടിപ്പാണെന്നും വിസര്‍ജിച്ചത് തിന്നുന്ന സിപിഎമ്മിന്റെ പതിവ് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സിപിഎമ്മിനും ബിജെപിക്കും എതിരേ സുധാകരന്‍ ആഞ്ഞടിച്ചത്.

ന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടാനാണ് സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മാനസിലകനില തകര്‍ന്നിരിക്കുകയാണ്. ശുഹൈബ് വധത്തിന് ശേഷം കണ്ണൂരില്‍ സിപിഎമ്മിന് തിരിച്ചടിയുണ്ടാകുമെന്ന് ജയരാജന്‍ മനസിലാക്കിയിട്ടുണ്ട്. ഇതില്‍ നിന്നും രക്ഷപെടാനാണ് ന്യൂനപക്ഷ പ്രീണനത്തിനായി തനിക്കെതിരേ ബിജെപി ബന്ധം ആരോപിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. ബിജെപിയില്‍ നിന്നും തനിക്ക് ക്ഷണം ലഭിച്ചുവെന്ന് തുറന്ന് പറഞ്ഞത് രാഷ്ട്രീയ ധാര്‍മികത കൊണ്ടാണ്. സിപിഎം ആസൂത്രിതമായി നടത്തിയ തലശേരി കലാപത്തെക്കുറിച്ച് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടും. തലശേരി കലാപത്തിന് പിന്നില്‍ സിപിഎമ്മായിരുന്നുവെന്ന് സിപിഐ തന്നെ പരസ്യമായി സമ്മതിച്ചിട്ടുണ്ടല്ലോ സുധാകരന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top