Home app

എന്ത് സംഭവിച്ചാലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ ഇല്ലെന്ന് കെ സുധാകരന്‍

രാഷ്ട്രീയത്തില്‍ എന്ത് സംഭവിച്ചാലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ
ഇല്ലെന്ന് കെ സുധാകരന്‍. പി ജയരാജന്റെ സ്വഭാവം മാനസിക നിലതെറ്റിയ പോലെയാണെന്നും സുധാകരന്‍ പരിഹസിച്ചു. രാഷ്ട്രീയ ധാര്‍മികത ഒന്നുകൊണ്ട് മാത്രമാണ് ബിജെപിയിലേക്ക് ക്ഷണംകിട്ടിയത് തുറന്നുപറഞ്ഞത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലങ്ങോളമിങ്ങോളം ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസംഗിക്കുന്ന കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് താന്‍. അങ്ങനെയുള്ള താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും സുധാകരന്‍ ചോദിച്ചു. തന്റെ പ്രസ്താവനയെ ചിലര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top