Alappuzha

സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ ഇടത്പക്ഷ സ്ഥാനാര്‍ഥിയാകും. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം സജി ചെറിയാന് അംഗീകാരം നല്‍കുന്നതോടെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ചെങ്ങന്നൂര്‍ മണ്ഡലവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സജി ചെറിയാന്‍ പാര്‍ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കൊടുകുളഞ്ഞി കൊഴുവല്ലൂര്‍ സ്വദേശിയാണ് ഇദ്ദേഹം. മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള ക്രൈസ്തവ സിഎസ്‌ഐ സഭാംഗമായ സജി ചെറിയാന് ക്രൈസ്തവര്‍ക്കിടയില്‍ സ്വാധീനമുണ്ട്.

നായര്‍ വോട്ടുകള്‍ നിര്‍ണായകമായ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നായര്‍ വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കും. ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ളയും യുഡിഎഫ് സ്ഥാനാര്‍ഥി മുന്‍ മാവേലിക്കര എംഎല്‍എ എം മുരളിയുമാകാനാണ് സാധ്യത.

ഓര്‍ത്തഡോക്‌സ് , മാര്‍ത്തോമ, സിഎസ്‌ഐ സഭകള്‍ക്ക് മുന്‍തൂക്കമുള്ള ചെങ്ങന്നൂരില്‍ ഒരു ക്രൈസ്തവ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മറ്റ് പാര്‍ട്ടികള്‍ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ക്യാന്‍സര്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, ജൈവ കൃഷി എന്നീ മേഖലകളില്‍ സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് സജി ചെറിയാന്‍ മണ്ഡലത്തില്‍ സജീവമാണ്. വര്‍ഗീയ ധ്രുവീകരണത്തിലുപരി സ്ഥാനാര്‍ഥികളുടെ മികവ് അടിസ്ഥാനമാക്കി വോട്ട് ചെയ്ത പാരമ്പര്യമാണ് എക്കാലത്തും ചെങ്ങന്നൂര്‍കാര്‍ക്കുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top