Home app

മേഘാലയയില്‍ താമര വിരിയുമോ ? സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു

മേഘാലയില്‍ താമര വിരിയിക്കാനുള്ള ബിജെപിയുടെ സ്വപ്‌നങ്ങള്‍ക്ക് നിറം കെടുന്നു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന ബിജെപിക്ക് നേടാന്‍ കഴിഞ്ഞത് ആകെ രണ്ട് സീറ്റുകള്‍ മാത്രമാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് തങ്ങള്‍ക്കാണ് അവകാശമെന്നും അതിനാലാണ് ഗവര്‍ണറെ കണ്ടതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് വ്യക്തമാക്കി.

21 സീറ്റ് നേടി കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് വേണം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ തേടി മറ്റു കക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി വരികയാണ്. എന്നാല്‍ ആരൊക്കെ തങ്ങളുടെ കൂടെ നില്‍ക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വെളിപ്പെടുത്തലുകള്‍ നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

എന്‍പിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി പദ്ധതിയിടുന്നുണ്ട്. ഈ രണ്ടു കക്ഷികള്‍ക്കും കൂടി 21 സീറ്റാണുള്ളത്. മുന്‍ ലോക്സഭാ സ്പീക്കറായ പി.എ സാങ്മയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച എന്‍പിപി, കേന്ദ്രത്തില്‍ ബിജെപി മുന്നണിയായ എന്‍ഡിഎയുടെ ഭാഗമാണ്. ആറ് സീറ്റുള്ള യുഡിപിയുടെയും രണ്ട് സീറ്റ് ലഭിച്ച എച്ച്എസ്പിഡിപിയുടെയും പിന്തുണ ഇവര്‍ക്ക് ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, കിരണ്‍ റിജ്ജു എന്നിവരാണു ബിജെപിക്കായി സഖ്യ ചര്‍ച്ചകള്‍ നടത്തുന്നത്. കോണ്‍ഗ്രസിനായി മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേലും കമല്‍ നാഥും ഷില്ലോങിലെത്തി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top