Home app

ബിജെപിയുടേത് ഐതിഹാസികവും അസാധാരണവുമായ വിജയം ; നരേന്ദ്ര മോഡി

ഇടത് കോട്ടയായിരുന്ന ത്രിപുരയില്‍ ബി.ജെ.പി നേടിയത് ഐതിഹാസികവും അസാധാരണവുമായ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൂജ്യത്തില്‍ നിന്ന് 42 സീറ്റ് നേടി ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നില്‍ വികസന അജണ്ടയും പാര്‍ട്ടിയുടെ സംഘടനാ ശക്തിയുമാണ് വെളിവാക്കുന്നതെന്നും ട്വിറ്റര്‍ കുറിപ്പിലൂടെ മോഡി പറഞ്ഞു. ത്രിപുര, മേഘാലയ. നാഗാലന്‍ഡ് എന്നിവിടങ്ങളില്‍ ബി.ജെ.പിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരുടെ മുന്നില്‍ തല കുനിക്കുകയാണ്. മികച്ച ഭരണത്തേയും കിഴക്കിനെ നോക്കി പ്രവര്‍ത്തിക്കു എന്ന നയത്തേയും അംഗീകരിച്ച ജനങ്ങള്‍ക്കും ബി.ജെ.പിക്കൊപ്പം നിന്ന സഖ്യകക്ഷികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ജനങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും മോഡി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top