Home app

മധുവിന്റെ കൊലപാതകത്തില്‍ 11 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസിലെ 11 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍കാട് പ്രത്യേക കോടതി ആണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. ഏഴ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. 16 പ്രതികളില്‍ 11 പേര്‍ക്കായാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.

ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് മധുവിനെ നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. വനപ്രദേശത്തു നിന്നും കളളനാണെന്നാരോപിച്ച് പിടികൂടിയ മധുവിനെ മര്‍ദ്ദിച്ച് അവശനാക്കിയാണ് പൊലീസില്‍ ഏല്പിച്ചത്. തലയ്ക്ക് മര്‍ദ്ദനമേറ്റ മധു പൊലീസ് ജീപ്പില്‍ വച്ച് മരിക്കുകയായിരുന്നു. മധുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ പിടികൂടുകയായിരുന്നു. മധുവിന്റെ മരണത്തില്‍ പ്രമുഖരായ സിനിമാ താരങ്ങളടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top