Home app

കാവി പുതച്ച് തൃപുര ; ബിജെപിക്ക് ഇത് ചരിത്രനേട്ടം

ചെങ്കോട്ടയ്ക്ക് മേല്‍ കാവിക്കൊടി ഉയര്‍ത്തി തൃപുരയില്‍ ബിജെപി അധികാരത്തിലേക്ക്. നീണ്ട 25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ഭരണത്തിനാണ് ഇതോടെ തൃപുരയില്‍ അന്ത്യമായിരിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ 1.54 ശതമാനം മാത്രം വോട്ടു നേടിയ ബിജെപി അമ്പതു ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് ഇത്തവണ വിജയക്കൊടി പാറിച്ചത്. ബിജെപിയും ഐപിഎഫ്ടി സഖ്യം 39 സീറ്റുകള്‍ നേടി.

സിപിഎം 20 സീറ്റുകളിലേക്കൊതുങ്ങി. കോണ്‍ഗ്രസിന് സീറ്റുകളൊന്നും നേടാനായില്ല. പ്രാദേശിക ഗോത്രവര്‍ഗക്കാരുടെ സംഘടനയായ ഇന്‍ഡിജനസ് പീപ്പിള്‍ ഫ്രന്റ് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി.) യെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ ചാക്കിലാക്കിയുമുള്ള അമിതാ ഷായുടെ പോസ്റ്റ് പൊളിറ്റിക്‌സ് ടാക്റ്റിക്‌സ് ഫലം കണ്ടു എന്ന് വേണം പറയാന്‍. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ടിരിക്കുന്ന വിവരമനുസരിച്ച് ബിജെപി 40.2 ശതമാനം വോട്ടുകളും ഐപിഎഫ്ടി 8.8 ശതമാനം വോട്ടുകളും നേടിയിട്ടുണ്ട്.

കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ മത്സരിച്ച ബിജെപിക്ക് 49 മണ്ഡലങ്ങളിലും കെട്ടിവെച്ച പണം പോയിരുന്നു. ആ സ്ഥാനത്താണ് ഇത്തവണ മത്സരിച്ച 50 സീറ്റുകളില്‍ 31 സീറ്റുകളോടെ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്കെത്തുന്നത്. ഒമ്പത് സീറ്റില്‍ മത്സരിച്ച ഐപിഎഫ്ടി ഏഴ് സീറ്റുകള്‍ നേടിയിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ കൂട്ടുകക്ഷിയായ ഐപിഎഫ്ടിയുടെ പിന്തുണയില്ലാതെ തന്നെ ബിജെപിക്ക് മന്ത്രിസഭയുണ്ടാക്കാനാവും. 44.5 ശതമാനമാണ് സിപിഎമ്മിന് ലഭിച്ച വോട്ടുകള്‍. കോണ്‍ഗ്രിന്റേത് മാത്രമല്ല, സിപിഎമ്മിന്റെ സ്വന്തം വോട്ടുകളും ബിജെപിയിലേക്ക് ചോര്‍ന്നു പോയിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top