മികച്ച മത്സരം കാഴ്ചവച്ചെങ്കിലും മേഘാലയയില്‍ കോണ്‍ഗ്രിന് കേവല ഭൂരിപക്ഷം നേടാനാകാത്തത് വിവാദമാകുന്നു. കേവല ഭൂരിപക്ഷത്തിനായി 30 സീറ്റുകള്‍ നേടണമെന്നിരിക്കെ 23 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 14 സീറ്റുകളുള്ള എന്‍പിപിയാണ് കോണ്‍ഗ്രസിന് പിന്നിലുള്ള ഏറ്റവും വലിയ ഒറ്റകക്ഷി. ആറ് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.
നിലവില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ അധികാര വടംവലി തുടങ്ങി കഴിഞ്ഞു. 14 സീറ്റുകളുള്ള എന്‍പിപിയെയും മറ്റ് ചെറുകക്ഷികളെയും ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനാണ് ബിജെപി ശ്രമം. ഇതിനായി അമിത് ഷായുടെ പ്രത്യേക ദൂതന് ഷില്ലോംഗിലേക്ക് തിരിച്ചുകഴിഞ്ഞു. ചെറുകക്ഷികളെ ഒപ്പം നിര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേലും കമല്‍നാഥും ഷില്ലോംഗില്‍ എത്തി.