പുതിയതായി ബിജെപി രൂപീകരിക്കുന്ന തൃപുര മന്ത്രി സഭയില്‍ മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബിനെ തെരഞ്ഞെടുക്കാന്‍ സാധ്യതയേറി. യാതൊരു സ്വാധീനവുമില്ലാതിരുന്ന തൃപുരയില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചതില്‍ ബിപ്ലബ് ദേബിന്റെ സംഘടനാ വൈഭവമാണ് പ്രധാന കാരണം. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഈ 49കാരന് തൃപുര വികസനം ലക്ഷ്യമാക്കിയാണ് തെരഞ്ഞെടുപ്പ് ക്യംപയിന് നേതൃത്വം നല്‍കിയത്.
25 വര്‍ഷക്കാലത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് വിരാമമിടാന്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബിപ്ലബ് ദേബാണ്. മാണിക് സര്‍ക്കാറിനെ തെരഞ്ഞെടുപ്പ് ഗോദയില്‍ അട്ടിമറിക്കാന്‍ അമിത് ഷാ തെരഞ്ഞെടുത്തതും ജിം പരിശീലകനായ ബിപ്ലബ് കുമാറിനെയെന്നാണെന്നത് യാദൃശ്ചികം. ബിജെപിയുടെ സംസ്ഥാന പ്രസിഡാന്റായ ബിപേല് ബനംലിപൂര് അസംബ്ലി സീറ്റില്‍ നിന്നാണ് വിജയിച്ചത്. ഇന്ന് വൈകീട്ട് ചേരുന്ന ബിജെപിയുടെ പാര്‍ലമെന്ററി കമ്മിറ്റി ചേര്‍ന്നതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.