സംസ്ഥാനത്ത് പാചകവാതകവില കുറഞ്ഞു. ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 47 രൂപയും വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 80 രൂപയും കുറച്ചു. സബ്സിഡി സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉപയോക്താവിന് 2.56 പൈസയുടെ ഇളവ് ലഭിക്കും. കടത്തുകൂലിയടക്കമുള്ള ചെലവുകളുടെ അടിസ്ഥാനത്തില്‍ പ്രാദേശികമായി നേരിയ വില വ്യത്യാസമുണ്ടാകും. ഗാര്‍ഹിക സിലിണ്ടറിന്റെ പുതുക്കിയ വില 677 രൂപയാണ്. കഴിഞ്ഞ മാസമിത് 724 രൂപയായിരുന്നു. സബ്സിഡി തുകയായ 180രൂപ 67 പൈസ കിഴിച്ച് 496 രൂപ 33 പൈസയാണ് നല്‍കേണ്ടത്. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ കേരളത്തില്‍ 78 രൂപ 50 പൈസയുടെ കുറവാണ് ലഭിക്കുക. കഴിഞ്ഞമാസത്തെ 1289 രൂപയില്‍ നിന്ന് 1210 രൂപ 50 പൈസയായി കുറഞ്ഞു. വിവിധ അളവുകളിലുള്ള സിലിണ്ടറുകളുടെ വിലകളില്‍ ആനുപാതികമായി കുറവുണ്ടാകും.
പാചകവാതക വില കുറഞ്ഞു
By
March 3, 2018 7:05 am