Home app

മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മധുവിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. അഗളിയിലെ കില ആസ്ഥാനത്ത് നടക്കുന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. യോഗത്തില്‍ ആദിവാസികള്‍ക്കായുള്ള വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതിയും, ഫണ്ട് വിതരണവും അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. ആദിവാസികള്‍ക്കായുളള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ ഫലപ്രദമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top