Automotive

ടൊയോട്ട യാരിസ്; മെയ് മാസം വിപണിയിലെത്തും

കൊച്ചി: വാഹനപ്രേമികളുടെ ഇഷ്ടവാഹനമായ ടൊയോട്ട യാരിസ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഏപ്രില്‍ ആദ്യവാരത്തോടെ ബുക്കിങ് ആരംഭിക്കുന്ന സെഡാന്‍ വിഭാഗത്തിലുളള കാറിന്റെ വില നിശ്ചയിച്ചിട്ടില്ലെന്ന് ടൊയോട്ട ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍.രാജ പറഞ്ഞു. മെയ് മാസത്തോടെ കേരളവിണിയിലെത്തുന്ന യാരിസ് പ്രധാനമായും മധ്യവര്‍ഗ ഉപഭോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. 1.5 ഡ്യുവല്‍ വിവിടി-ഐ എഞ്ചിനാണ് യാരിസ് ഓട്ടോമാറ്റിക് കാറിന്റെ ഹൃദയം. 120 രാജ്യങ്ങളില്‍ ഇതിനോടകംതന്നെ ടൊയോട്ട യാരിസ് വിറ്റഴിയപ്പെടുന്നുണ്ടെന്ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന പ്രസ് റിവ്യൂവില്‍ എന്‍ രാജ വിശദീകരിച്ചു.

പവര്‍ ഡ്രൈവര്‍ സീറ്റ്, 7 സുരക്ഷ എയര്‍ബാഗുകള്‍, മുകള്‍ഭാഗത്തെ പ്രത്യേക എയര്‍കണ്ടീഷന്‍ വെന്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംങ് സംവിധാനം, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് യാരിസിന്റെ പ്രത്യേകതകള്‍.

അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഓട്ടോ എക്സ്പോയില്‍ യാരിസിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെന്ന് ടൊയോട്ടയുടെ കേരളത്തിലെ വിതരണക്കാരായ നിപ്പോണ്‍ ടൊയോട്ടയുടെ ഡയറക്ടര്‍ നയീം ഷാഹുല്‍ കേരളവിഷനോട് പറഞ്ഞു.

2020ഓട് കൂടി ഇലക്ട്രിക് കാറുകളുമായി വിപണിയില്‍ സജീവമാകാനുളള ഒരുക്കത്തിലാണ് ടൊയോട്ട എന്ന് എന്‍ രാജ കേരളവിഷനോട് പറഞ്ഞു. ബാറ്ററി സ്റ്റോറേജ്, ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍, സുരക്ഷ സംവിധാനങ്ങള്‍, അപകട സാധ്യതകള്‍ എന്നിവയേക്കുറിച്ച് പഠിച്ച ശേഷമാകും ടൊയോട്ട ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top