മുംബൈ വിലസൂചിക 99 പോയിന്റിടിഞ്ഞ് 34,346ല്‍ വ്യാപാരമവസാനിപ്പിച്ചു. നാഷണല്‍ സ്റ്റോക് മാര്‍ക്കറ്റ് ഇന്‍ഡക്സ് 28 പോയിന്റ് നഷ്ടത്തില്‍ 10,554ലാണ് ക്ലോസ് ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി 12 ശതമാനം നഷ്ടത്തോടെ 98.35 രൂപയിലെത്തി. വായ്പാ തട്ടിപ്പ് കണ്ടെത്തിയ ഫെബ്രുവരി 14ന് ശേഷം ബാങ്കിന്റെ ഓഹരിയില്‍ 40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 11,400 കോടി രൂപയുടെ വായ്പാ തട്ടിപ്പിന് പുറമേ 1,300 കോടിയുടെ പുതിയ തട്ടിപ്പ് കൂടി കഴിഞ്ഞ തിങ്കളാഴ്ച പുറത്ത് വന്നതോടെ പിഎന്‍ബിയുടെ ഓഹരികള്‍ക്ക് പ്രിയം കുറഞ്ഞുവരികയാണ്. ഇതിന് പുറമേ മെറ്റല്‍, റിയാലിറ്റി ഓഹരികള്‍ക്കും വില്‍പ്പന സമ്മര്‍ദ്ദമുണ്ടായിരുന്നു.
ഓഹരി വിപണി 100 പോയിന്റ് ഇടിഞ്ഞു
By
February 27, 2018 10:56 am