കോഴിക്കോട്: കോഴിക്കോട് ആതിഥ്യമരുളുന്ന 66-ാത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതാ ടീം ഫൈനലില്‍ കടന്നു. തമിഴ്നാടിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. തുടര്‍ച്ചയായ പത്താം തവണയാണ് കേരളം ഫൈനലിലെത്തുന്നത്.
ഗ്രൂപ്പ്ഘട്ടത്തിലും ക്വാര്‍ട്ടര്‍ മത്സരങ്ങിളിലും നേടിയ അനായസ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് കേരളം മത്സരത്തിനിറങ്ങിയത്. സെമി ഫൈനല്‍ മത്സരവും കേരളത്തിന് അനായാസമായിരുന്നു. കേരളത്തിന്റെ തകര്‍പ്പന്‍ മുന്നേറ്റത്തെ ചെറുക്കാന്‍ തമിഴ്നാടിന് ഏറെ വിയര്‍ക്കേണ്ടി വന്നു. ആദ്യസെറ്റ് 25-14 ന് കേരളം സ്വന്തമാക്കി. രണ്ടാം സെറ്റിലും ആഥിതേയരെ ചെറുക്കാന്‍ തമിഴ്നാടിനായില്ല. കേരളം കളം നിറഞ്ഞു കളിച്ചതോടെ തമിഴ്നാടിന് രണ്ടാം സെറ്റും നഷ്ടമായി. മൂന്നാം സെറ്റിലും ഉണര്‍ന്നു കളിച്ചതോടെ 25-21 ന് മൂന്നാം സെറ്റും ഫൈനല്‍ ബെര്‍ത്തും കേരളം സ്വന്തമാക്കി.