കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് നടത്തുന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. ഉച്ചക്ക് മൂന്ന് മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തില്‍ വെച്ചാണ് സമരം അവസാനിപ്പിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി അടക്കമുള്ള നേതാക്കള്‍ ഇന്ന് കണ്ണൂരില്‍ എത്തും. ഈ മാസം 19നാണ് കെ സുധാകരന് കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്.
സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. നിരാഹാരസമരം അവസാനിപ്പിക്കുന്നതിന് പിന്നാലെ മാര്‍ച്ച് മൂന്ന് മുതല്‍ സംസ്ഥാന വ്യാപകമായി രാപ്പകല്‍ സമരം ആരംഭിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. കൂടാതെ കൊല്ലപ്പെട്ട ശുഹൈബിന്റെ കുടംബം സമരവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കാനും, കുടുബം നിയമവഴിക്ക് നീങ്ങുകയാണെങ്കില്‍ സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ളവ നല്‍കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും, സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പാട്ടായിരുന്നു സമരം ആരംഭിച്ചത്. കൊലക്ക് പിന്നിലെ ആറുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ ഇതുവരെ കണ്ട് എടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.