മുംബൈ: മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഓഹരികള്‍ ഇന്ന് ലിസ്റ്റ് ചെയ്തപ്പോള്‍ വിലക്കുറവ് രേഖപ്പെടുത്തി. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 182.10 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. 190 രൂപയായിരുന്നു ഈ ഓഹരിയുടെ ഇഷ്യു പ്രൈസ്. 4.16 ശതമാനം കുറവാണിത്.
ഫെബ്രുവരി 12 മുതല്‍ 15 വരെ നടന്ന പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ)യിലൂടെ 983 കോടി രൂപയാണ് സമാഹരിച്ചത്. പത്ത് രൂപ മുഖ വിലയുള്ള ഓഹരികള്‍ 190 രൂപ നിലവാരത്തിലാണ് നിക്ഷേപകര്‍ക്ക് അനുവദിച്ചത് .ആസ്റ്റര്‍ ആശുപത്രി ശൃഖംലക്ക് ഇന്ത്യയിലും ഫിലിപ്പൈന്സ്്,ജോര്‍ദാന്‍ എന്നിവിടങ്ങളിലുമായി 19 ആശുപത്രികളും 206 ഫാര്‍മസികളും 98 ക്ലിനിക്കുകളുമുണ്ട്.