Home app

ഷുഹൈബ് വധം: അഞ്ച് പേര്‍ കര്‍ണാടകയില്‍ പിടിയില്‍

കണ്ണൂര്‍: എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന അഞ്ച് പേര്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും ക്വട്ടേഷന്‍ നല്‍കിയ ആളും പിടികൂടിയവരില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന.

കര്‍ണാടകയിലെ വിരാജ്പേട്ടയിലെ ഒരു വീട്ടില്‍ നിന്നുമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ പ്രതികളെ തേടി ബെംഗളൂരുവിലെ ചില കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നുവെങ്കിലും അവസാനനിമിഷം പ്രതികള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. വിവരങ്ങള്‍ ചോരുന്നുവെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ അതീവ രഹസ്യസ്വഭാവത്തിലായിരുന്നു പ്രതികളുടെ അറസ്റ്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top