1. ബോണ്‍ലെസ് ചിക്കന്‍ -200 gm
2. കുരുമുളകുപൊടി -അര ടീസ്പൂണ്‍
3. ഉപ്പ് -ആവശ്യത്തിന്
4. സോയ സോസ് -രണ്ട് ടീസ്പൂണ്‍
5. ലെമണ്‍ സെസ്റ്റ് -ഒരു ടീസ്പൂണ്‍
6. മുട്ട – 1
7. ബ്രഡ് പൊടിച്ചത് – മൂന്ന് ബ്രഡിന്റേത്
8. കോണ്‍ഫ്ലോര്‍ -ഒരു കപ്പ്
9. എണ്ണ -അര ലിറ്റര്‍
ലെമണ്‍ സോസിന് വേണ്ട ചേരുവകള്‍:
1. ലെമണ്‍ – ഒരെണ്ണം
2. ലെമണ്‍ സെസ്റ്റ്/നാരങ്ങയുടെ തൊലി ചുരണ്ടിയത് -ഒരു ടീസ്പൂണ്‍
3. പഞ്ചസാര / തേന്‍ -ഒരു ടീസ്പൂണ്‍
4. കോണ്‍ഫ്ലോര്‍ -ഒരു ടീസ്പൂണ്‍
5. ചിക്കന്‍ സ്റ്റോക്ക് – ഒരു കപ്പ്
6. വെളുത്തുള്ളി -നാല് അല്ലി
7. ഇഞ്ചി -ഒരു ചെറിയ കഷ്ണം
8. എണ്ണ -ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
കഴുകി വൃത്തിയാക്കിയ ചിക്കനില്‍ ഒന്നു മുതല്‍ നാലു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് മിക്സ് ചെയ്തു 20 മിനിറ്റ് വയ്ക്കുക. 20 മിനിറ്റിനു ശേഷം മാരിനേറ്റ് ചെയ്ത ചിക്കന്‍ കോണ്‍ഫ്ലോറിലും മുട്ടയിലും പിന്നെ ബ്രഡ് പൊടിയിലും മുക്കി ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക.
ലെമണ്‍ സോസ് തയ്യാറാക്കുന്ന വിധം: പാനില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചെറുതായി അരിഞ്ഞുവച്ച ഇഞ്ചി, പച്ചമുളക് വെളുത്തുള്ളി എന്നിവ വഴറ്റുക. അതിലേക്ക് ചിക്കന്‍ സ്റ്റോക്ക്, ലെമണ്‍ ജ്യൂസ്, ലെമണ്‍ സെസ്റ്റ്, പഞ്ചസാര എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. നല്ല കട്ടിയുള്ള ലെമണ്‍ സോസ് തയ്യാര്‍.
നേരത്തെ തയ്യാറാക്കിയ ചിക്കന്‍ ഫ്രൈ ലെമണ്‍ സോസില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. വെള്ള എള്ള്, മല്ലിയില എന്നിവ ചേര്‍ത്ത് അലങ്കരിക്കുക. സ്വാദിഷ്ടമായ ലെമണ്‍ ചിക്കന്‍ തയ്യാര്‍.