Automotive

കാട് കടന്ന് മൈലുകള്‍ താണ്ടി ഇത്തവണത്തെ യാത്ര എന്തിന്! ഗ്രാന്‍ഡ് ടൂര്‍ രണ്ടാം സീസണ്‍

മരങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന ആഫ്രിക്കന്‍ വനാന്തരത്തിലെ ഒരു കാനനപാത. ചെളികൂടി നിറഞ്ഞ് നില്‍ക്കുന്ന റോഡില്‍ അങ്ങിങ്ങായി മണ്ണ് തെളിഞ്ഞ്കാണാം. ദൂരെ നിന്നും കേള്‍ക്കുന്ന വാഹനത്തിന്റെ ഇരമ്പല്‍ ചെളിമണ്ണിനെ വകഞ്ഞുമാറ്റി കുതിക്കുമ്പോള്‍, കുട്ടനാട്ടിലെ പാടശേഖരങ്ങളെ ഭരിച്ചിരുന്ന മഹീന്ദ്ര ട്രാക്ടറിനെ ഓര്‍മ്മവരും. രംഗം ഗ്രാന്‍ഡ് ടൂര്‍ രണ്ടാം സീസണിലെ ആഫ്രിക്കന്‍ ചലഞ്ചാണ്. ജെറമി ക്ലാര്‍ക്സണ്‍, റിച്ചാര്‍ഡ് ഹാമോണ്ട്, ജെയിംസ് മേയ് എന്നീ റോഡ് അഡ്വഞ്ചര്‍ ത്രിമൂര്‍ത്തികളുടെ പുതിയ പ്രകടനം.

ആകാംക്ഷ നിറഞ്ഞ ഗ്രാന്‍ഡ് ടൂര്‍ ഓഫ് റോഡ് ചലഞ്ചിന് ലോകമെമ്പാടും ആരാധകര്‍ നിരവധിയാണ്. എന്നാല്‍ ഇത്തവണത്തെ ചലഞ്ചിന്റെ ഉദ്യേശമാണ് രസകരം. മൊസാംബിക്കിന്റെ തലസ്ഥാന നഗരിയില്‍ നിന്നും 320 കിലോമീറ്റര്‍ അകലെയുള്ള ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് മത്സ്യം എത്തിക്കുകയാണ് മൂവരുടെയും ലക്ഷ്യം.

എണ്‍പത്തിനാല് മോഡല്‍ മെര്‍സിഡിസ് 200ടി-യിലാണ് ജെയിംസ് മേയ്. നിസാന്‍ ഹാര്‍ഡ്‌ബോഡി 4×4 ലാണ് ജെറമി ക്ലാര്‍ക്‌സന്റെ വരവ്. എന്നാല്‍ മൂന്നാമന്‍ റിച്ചാര്‍ഡ് ഹാമോണ്ടാണ് ഞെട്ടിച്ചത്. പുത്തന്‍ ഇന്ത്യന്‍ നിര്‍മ്മിത ടിവിഎസ് സ്റ്റാര്‍ എച്ച്എല്‍എക്സ് 125 സിസി ബൈക്കിലാണ് റിച്ചാര്‍ഡിന്റെ അഡ്വഞ്ചര്‍ റൈഡ്. കരുത്ത് തീരെ കുറഞ്ഞ, ഓഫ്‌റോഡ് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു സാധാരണ ബൈക്ക് റിച്ചാര്‍ഡ് എന്തിനു തിരഞ്ഞെടുത്തു എന്നതാണ് അതിശയകരം.

ഏറ്റവും ദുര്‍ഘടമായ ആഫ്രിക്കന്‍ പാതകളിലൂടെ സഞ്ചരിച്ചു മേല്‍പ്പറഞ്ഞ വാഹനങ്ങളുടെ പ്രകടനം കാണിച്ചു തരികയാണ് ഗ്രാന്‍ഡ് ടൂര്‍ ഷോയുടെ അവസാന സീസണ്‍. ആഫ്രിക്കന്‍ വിപണിയ്ക്കായി ടിവിഎസ് പ്രത്യേകം ഒരുക്കുന്ന സ്റ്റാര്‍ എച്ച്എല്‍എക്സ് 125 പരിചയപ്പെടുത്തുകയാണ് മറ്റൊരു ഉദ്യേശം.

കരുത്തു കുറവാണെന്നതാണ് ടിവിഎസ് സ്റ്റാര്‍ എച്ച്എല്‍എക്സിനുള്ള പ്രധാന ആക്ഷേപം. എന്നാലോ എണ്ണിയാലൊടുങ്ങാത്ത വീഴ്ചകള്‍ക്ക് ശേഷവും ബൈക്ക് വിജയകരമായി ലക്ഷ്യ സ്ഥാനത്തെത്തുന്നതായാണ് സീസണ്‍. വീഴ്ചയില്‍ വെള്ളമെന്നോ, ചെളിയെന്നോ, കല്ലെന്നോ, പാറയെന്നോ ഉള്ള വേര്‍തിരിവില്ലാതെ ബൈക്കില്‍ നിന്നും പലകുറി റിച്ചാര്‍ഡ് ഹാമോണ്ട് വീഴുന്നുണ്ട്.

അദ്ഭുതവും ആവേശവും ജനിപ്പിക്കുന്ന പുതിയ എപ്പിസോഡിന്റെ ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഏതായാലും പുറത്തുവരാനിരിക്കുന്ന ഓഫ് റോഡ് ചലഞ്ചിന്റെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top