Home app

ശുഹൈബ് വധം: പൊലീസില്‍ സിപിഎമ്മിന്റെ ചാരന്മാരെന്ന് ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍: ശുഹൈബ് വധത്തില്‍ അന്വേഷണസംഘത്തിലെ പൊലീസുകാര്‍ പ്രതികളെ സഹായിച്ചുവെന്ന് ഉമ്മന്‍ചാണ്ടി. റെയ്ഡ് വിവരങ്ങള്‍ ഇവര്‍ പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കി. പോലീസിനകത്ത് ചാരപ്പണിയാണ് നടക്കുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ശുഹൈബിന്റെ കൊലപാതകം ഏറ്റവും ക്രൂരമായ സംഭവമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവത്തോടെ സിപിഐഎം ഒരു പാഠം പഠിക്കുമെന്ന് വിചാരിച്ചു. എന്നാല്‍ 41 വെട്ട് വെട്ടി ശുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ മാര്‍കിസ്റ്റ് പാര്‍ട്ടി ഇന്നും തയ്യാറല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസിലെ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top