Home app

ഷുഹൈബ് വധം അന്വേഷിക്കാന്‍ പ്രത്യേക സംഘം; നിര്‍ണായക മൊഴികള്‍ പുറത്ത്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല. കോണ്‍ഗ്രസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ അന്വേഷിക്കും. ഗൂഢാലോചന ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

നിലവിലെ അന്വേഷണത്തിന്റെ പുരോഗതി ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാന്‍ വിലയിരുത്തി.അതേസമയം കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് നിര്‍ണായക മൊഴികള്‍ ലഭിച്ചുവെന്നാണ് വിവരം. ഷുഹൈബ് ആക്രമിക്കപ്പെടുമെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം അറിഞ്ഞിരുന്നതായി അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കി. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. കാല്‍ വെട്ടാനായിരുന്നു ലക്ഷ്യം. ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ചുപേരാണുള്ളതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റു പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top