Home app

ഷുഹൈബ് വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലാതകവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. ആകാശ്, റിജിന്‍ രാജ് എന്നിവരാണ് മാലൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

സജീവ സിപിഎം പ്രവര്‍ത്തകനും റെഡ് വളണ്ടിയറുമാണ് കീഴടങ്ങിയ ആകാശ് തില്ലങ്കേരി. തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കൂടിയാണ് ആകാശ്. ആകാശിന് വേണ്ടി കഴിഞ്ഞ മൂന്നുദിവസമായി പോലീസ് ശക്തമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. പ്രതികളെ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചുവെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കീഴടങ്ങല്‍ എന്നാണ് സൂചന.

അതേസമയം ഇപ്പോള്‍ കീഴടങ്ങിയവര്‍ സിപിഎമ്മിന്റെ ഡമ്മി പ്രതികളാണെന്നും യഥാര്‍ത്ഥ പ്രതികളെ പോലീസ് രക്ഷപ്പെടുത്തുകയാണെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ മറ്റൊരു കേസിലെ ഒന്നാം പ്രതി കൂടിയായ പാര്‍ട്ടിയുടെ അടുത്ത ബന്ധുവിനെ സിപിഎം ഡമ്മി പ്രതിയായി വിട്ടുനല്‍കാനുള്ള സാധ്യത വിരളമാണ്. അതുകൊണ്ടുതന്നെ ഇരുവരും കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top