Football

നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തു; സെമി പ്രതീക്ഷ കൈവിടാതെ ബ്ലാസ്റ്റേഴ്‌സ്

ഗ്വാഹട്ടി: ഏകപക്ഷീയമായ ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി പ്രതീക്ഷ നിലനിര്‍ത്തി. മത്സരത്തിന്റെ 28ാം മിനുട്ടില്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ്ലീ ബ്രൗണ്‍ തൊടുത്തുവിട്ട ഹെഡറാണ് ബ്ലാസ്റ്റേഴ്‌സിന് വിജയ ഗോള്‍ സമ്മാനിച്ചത്. ഐഎസ്എല്ലിലെ ബ്രൗണിന്റെ കന്നിഗോള്‍ കൂടിയായിരുന്നു അത്.

മത്സരത്തിന്റെ ആദ്യ പതിനഞ്ച് മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് മൃഗീയ ആധിപത്യം പുലര്‍ത്തിയപ്പോള്‍ പിന്നീടുള്ള സമയം ബ്ലാസ്റ്റേഴ്‌സ് മത്സരം കയ്യടക്കി. മികച്ച മുന്നേറ്റങ്ങളും ഗോളവസരങ്ങളും സൃഷ്ടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. എന്നാല്‍ 28ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് പാഴായില്ല. ജാക്കി ചന്ദ് സിങ് നീട്ടി നല്‍കിയ കോര്‍ണര്‍ കിക്ക് പ്രതിരോധത്തില്‍ നിന്നെത്തിയ ബ്രൗണ്‍ ഉയര്‍ന്നു ചാടി, അളന്നുമുറിച്ച് നല്‍കിയ ഹെഡറിലൂടെ വലയിലെത്തിച്ചു. ബ്ലാസ്‌റ്റേഴ്‌സ്-1, നോര്‍ത്ത് ഈസ്റ്റ്-0.

ഗോള്‍ നേടിയ ശേഷം വെസ് ബ്രൗണ്‍ കാണികളെ അഭിവാദ്യം ചെയ്യുന്നു

ആദ്യപകുതിക്ക് ശേഷം ഗോള്‍ മടക്കാനുള്ള നോര്‍ത്ത് ഈസ്റ്റിന്റെ മരണക്കളിയാണ് കാണാനായത്. നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റനിര ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനത്ത് തമ്പടിച്ചു നിന്നു. നിരവധി മികച്ച മുന്നേറ്റങ്ങളിലൂടെ പലതവണ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്താന്‍ സാധിച്ചെങ്കിലും വിജയം ബ്ലാസ്‌റ്റേവ്‌സിനൊപ്പമായിരുന്നു. മത്സരം ജയിച്ചെങ്കിലും 24 പോയിന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്ത് തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top