Home app

ഷുഹൈബ് വധം: കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍, അറസ്റ്റ് ഇന്നുണ്ടായേക്കും

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ആറു പേരെ നേരത്തേ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളെ കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചതായാണ് സൂചന. പ്രതികളെ ഇന്നുതന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൊലപാതകം നടന്ന് ഒരാഴ്ച തികയുമ്പോഴും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പൊലീസും സിപിഎമ്മും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും ആരോപണമുയര്‍ന്നു. ഇതിനിടെയാണ് എട്ടോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായാണ് വിവരം. പ്രതികളെ ഇന്നു തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. അതേസമയം കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായാണ് പോലീസ് കൈകാര്യം ചെയ്യുന്നത്.

ഇനിയും കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അതോടൊപ്പം കൊല നടത്താന്‍ ഉപയോഗിച്ച ആയുധങ്ങളും വാഹനവും കണ്ടെത്താനുള്ള ശ്രമവും ഊര്‍ജിതമാക്കിയിട്ടുണ്ട്. കണ്ണൂര്‍ എസ്പി നേരിട്ടാണ് തെരച്ചിലുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top