Automotive

ടിയാമൈന്‍ പര്‍വത കൊടുമുടിയിലേക്ക് പാഞ്ഞുകയറി റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട്ട്.(വിഡിയോ)

കുന്നും മലയും പാഞ്ഞുകയറുന്ന റെയ്ഞ്ച് റോവര്‍ സ്‌റ്റൈലിലുളള ഒരു വാഹനം ജിടിഎ സാന്‍ആന്‍ഡ്രിയാസ് കളിച്ചിട്ടുളളവര്‍ക്ക് മറക്കാനാകില്ല. എന്നാല്‍ ഈ ഗെയിം ചൈനയില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. 99 ഹെയര്‍പിന്നുകള്‍ പിന്നിട്ട് നാല്‍പ്പത്തഞ്ച് ഡിഗ്രി ചെരുവില്‍ 999 പടികളുളള കൊടും കുത്തനെയുളള കയറ്റം പാഞ്ഞുകയറി ഞെട്ടിച്ചിരിക്കയാണ് റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട്ട്. ചൈനയിലെ ടിയാമൈന്‍ പര്‍വതത്തിലാണ് റെയ്ഞ്ച് റോവര്‍ ഈ മാസ്മരിക പ്രകടനം നടത്തിയത്. റെയ്ഞ്ച് റോവര്‍ ഡ്രാഗണ്‍ ചലഞ്ച് എന്ന പേരിട്ടിരിക്കുന്ന ഈ അഗ്നിപരീക്ഷയില്‍ റോവറിന്റെ വളയം പിടിച്ചത് മുപ്പത്തെട്ടുകാരനായ ഹോ-പിന്‍ ടങ്(ho-pin tung) എന്ന ചൈനീസ് യുവാവാണ്. 404 പിഎസ് കരുത്തും 640 എന്‍എം ടോര്‍ക്കും ലഭിക്കുന്ന കരുത്തുറ്റ വാഹനമാണ് റെയ്ഞ്ച് റോവര്‍ അവതരിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top