Home app

കൊല്ലപ്പെട്ട ഷുഹൈബിനെതിരെ കൊലവിളിയുമായി എംഎസ്എഫ് നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട ഷൂഹൈബിനെതിനെതിരെ എംഎസ്എഫ് നേതാവ് കൊലവിളി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസും എംഎസ്എഫും തമ്മിലുണ്ടായിരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് എംഎസ്എഫ് നേതാവിന്റെ ഭീഷണി. ലീഗ് നേതാക്കള്‍ ഒന്ന് കണ്ണടക്കുകയാണെങ്കില്‍ എടയന്നൂരിലെ ഈ ക്രിമിനലിനെ തങ്ങള്‍ നിലംപരിശാക്കാമെന്ന് നേതാവ് പ്രസംഗത്തില്‍ പറയുന്നത്.

ഷുഹൈബിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം പ്രകടനം നടത്തിയതായി വീഡിയോ സഹിതം കോണ്‍ഗ്രസ് നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷുഹൈബിനെതിരെ കൊലവിളി നടത്തുന്ന എംഎസ്എഫ് നേതാവിന്റെ വീഡിയോയും പുറത്തുവന്നിരിക്കുന്നത്. വീഡിയോ-

കഴിഞ്ഞ തിങ്കളാഴ്ചയാണ് എടയന്നൂരില്‍ വെച്ച് ബോംബെറിഞ്ഞ ശേഷം അക്രമികള്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top