Ernakulam

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 30 കോടിയുടെ ലഹരിമരുന്ന്

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 30 കോടി രൂപ വിപണിമൂല്യമുള്ള അഞ്ച് കിലോ ലഹരിമരുന്നാണ് നെടുമ്പാശ്ശേരിയില്‍ നിന്നും പിടികൂടിയത്. ആലുവയിലെ എക്സൈസ് ഇന്റലിജന്‍സ് സംഘമാണ് ലഹരി മരുന്ന് കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പാലക്കാട് സ്വദേശികളായ അബ്ദുസ്സലാം, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനവും എക്സൈസ് പിടിച്ചെടുത്തു.

ഇവരില്‍ നിന്നും മെഥിലീക്സ് ഡയോക്സി മെതാംഫിറ്റമിന്‍ എന്ന ലഹരിമരുന്നാണ് എക്സൈസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അഫ്ഗാനിസ്താനില്‍ നിന്നുമാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് സൂചന. കേരളം വഴി ഗള്‍ഫിലേക്ക് കടത്തുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യം. ഇതാദ്യമായാണ് ഇത്ര കൂടിയ അളവില്‍ ഈ ലഹരിമരുന്ന് കേരളത്തില്‍ നിന്നും പിടികൂടുന്നത്.

വീഡിയോ-

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top